കര്‍ഷകരുടെ മാര്‍ച്ച് ഇന്ന് ഡല്‍ഹിയിലേക്ക്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അനുനയ ശ്രമങ്ങള്‍ പൂര്‍ണമായി തള്ളിയ കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്. 11 മണിക്ക് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. ശംഭു അതിര്‍ത്തിയില്‍ ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഹരിയാന പോലീസിന്റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം.
കര്‍ഷകരും പോലീസും ഏറ്റുമുട്ടലിലേക്ക് നിങ്ങാനാണ് സാധ്യത. അതിനാല്‍ പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് – ഹരിയാന അതിര്‍ത്തിയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി വരെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി.
ട്രാക്ടറും ട്രോളികളും മോട്ടോര്‍ വാഹന നിയമപ്രകാരം ഹൈവേയില്‍ ഉപയോഗിക്കരുതെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം അതിര് വിടരുതെന്നാണ് ഹൈക്കോടതി നിര്‍ദേശമുണ്ട് അതുകൊണ്ട് അക്രമ സമരങ്ങളിലെക്ക് കടക്കരുതെന്നും കര്‍ഷകരോട് കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ഡ ആവശ്യപ്പെട്ടു.