October 25, 2025
#india #Top News

ജമാ മസ്ജിദ് മെട്രോ സ്റ്റേഷന്‍ ഇനി മംഗമേശ്വര്‍ മെട്രോ സ്റ്റേഷന്‍ എന്നറിയപ്പെടും

ലക്നൗ: ആഗ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജമാ മസ്ജിദ് മെട്രോ സ്റ്റേഷനെ മംഗമേശ്വര്‍ മെട്രോ സ്റ്റേഷന്‍ എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. തൊട്ടടുത്ത മംഗമേശ്വര്‍ ക്ഷേത്രത്തോടുള്ള ആദര സൂചകമായാണ് പേരുമാറ്റിയതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

Also Read ;വീട്ടിലിരുന്ന് പണം സാമ്പാദിക്കാം; കേരള പോലീസിന്റെ മുന്നറിയിപ്പ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റിയതെന്ന് ഉത്തര്‍പ്രദേശ് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രതികരിച്ചു. പേര് മാറ്റാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഇപ്പോഴാണ് പ്രദര്‍ശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആഗ്ര മെട്രോ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ ആകെ 13 സ്റ്റേഷനുകളുണ്ടെന്നും മുന്‍ഗണനാ പട്ടികയില്‍ ആറ് സ്റ്റേഷനുകളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. താജ്മഹല്‍ ഈസ്റ്റ് ഗേറ്റ് ആദ്യത്തെ സ്റ്റേഷന്‍ ആണ്. ജമാ മസ്ജിദ് ആറാമത്തെയും അവസാനത്തെയും സ്റ്റേഷനായിരുന്നു. ഇനി ഇത് മംഗമേശ്വര്‍ സ്റ്റേഷനെന്ന് അറിയപ്പെടുമെന്നും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിശദീകരിച്ചു.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *