വ്യാജ വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ ഇന്ത്യന്‍ യുവാക്കള്‍ യുദ്ധമേഖലയില്‍ കുടുങ്ങി

മോസ്‌കോ: സെക്യൂരിറ്റി, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് ജോലിയെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ ഇന്ത്യന്‍ യുവാക്കള്‍ യുദ്ധമേഖലയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സൈന്യത്തില്‍ ചേര്‍ന്ന് യുക്രെയിനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് മേലെ സമ്മര്‍ദമുണ്ടെന്നു എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവാക്കള്‍ വീഡിയോയിലൂടെ ബന്ധുക്കളോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. ഇതിനെതിരെ യുവാക്കളുടെ കുടുംബവും ഹൈദരാബാദ് എം പി അസറുദ്ദീന്‍ ഒവൈസിയും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
Also Read ;ഉറങ്ങുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കക്ക് തീ പിടിച്ചു
തെലങ്കാനയില്‍ നിന്ന് രണ്ടുപേരും കര്‍ണാടകയില്‍ നിന്ന് മൂന്നുപേരും ഗുജറാത്തിലും യുപിയില്‍ നിന്നും ഒരാള്‍ വീതവും കാശ്മീരില്‍ നിന്ന് രണ്ടുപേരുമാണ് റഷ്യയിലെ മരിയുപോള്‍, ഹാര്‍കീവ്, ഡോണെട്സ്‌ക് എന്നിവിടങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. റഷ്യന്‍ സര്‍ക്കാര്‍ ചെലവ് വഹിക്കുന്ന വാഗ്‌നര്‍ ഗ്രൂപ്പിന്റെ സ്വകാര്യ സൈന്യത്തില്‍ അംഗങ്ങളാകാനാണ് ഇവര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിരിക്കുന്നത്. സെക്യൂരിറ്റി ജോലി ലഭിക്കുമെന്ന് ഫൈസല്‍ ഖാന്‍ എന്ന യൂട്യൂബ് വ്‌ലോഗറുടെ വീഡിയോ കണ്ടാണ് ഇവര്‍ ഏജന്റിനെ സമീപിക്കുന്നതും 3.5 ലക്ഷം രൂപ വീതം ഇരകളായ ഓരോ യുവാക്കളും ഏജന്റുമാര്‍ക്ക് നല്‍കിയതും.
യുദ്ധത്തിന് പോകാനോ സൈന്യത്തില്‍ ചേരാനോ വന്നവരല്ല തങ്ങളെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും യുവാക്കള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. ഫൈസല്‍ ഖാന്‍ ജോലി തട്ടിപ്പില്‍ ഇടനിലക്കാരനാണെന്നും ഇപ്പോള്‍ ദുബായിലാണുള്ളതെന്നും മുംബയില്‍ ഇയാള്‍ക്ക് രണ്ട് സഹായികളുണ്ടെന്നും യുവാക്കള്‍ ആരോപിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം