മൂന്നാം സീറ്റ് ഇല്ലെങ്കില്‍, മുസ്ലീം ലീഗ് ഒറ്റയ്ക്ക് മത്സരിക്കും; നാളെ നിര്‍ണായക യോഗം
മലപ്പുറം: മൂന്നാം സീറ്റില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെങ്കില്‍ ഒറ്റയ്ക്കുള്ള മത്സരത്തിന് തയ്യാറെടുക്കാന്‍ മുസ്ലീം ലീഗ്. നാളത്തെ യോഗം പരാജയപ്പെട്ടേക്കാമെന്ന് ലീഗ് വിലയിരുത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ലീഗിന്റെ തീരുമാനം. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ കോഴിക്കോട് കൂടി മത്സരിക്കാനാണ് നീക്കം. കോഴിക്കോട് നേതൃത്വവുമായി ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയിട്ടുണ്ട്. വേണ്ടി വന്നാല്‍ മത്സരത്തിന് ഒരുങ്ങണമെന്നാണ നിര്‍ദേശം.
Also Read ;അനിശ്ചിതത്വം മാറാതെ ആര്‍സി, ലൈസന്‍സ് പ്രിന്റിങ്
ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ കൊച്ചിയിലാണ് നിര്‍ണായക യോഗം ചേരുന്നത്. കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി. യുഡിഎഫ് യോഗം ലീഗ് ബഹിഷ്‌കരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് യോഗം മാറ്റിയത്. മുന്നണി യോഗത്തിന് പകരം ലീഗ്-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടക്കും. ലീഗിന്റെ മൂന്നാം സീറ്റില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നീക്കം.
മൂന്നാം സീറ്റില്‍ അന്തിമ തീരുമാനത്തിന് ശേഷം മുന്നണി യോഗം കൂടാമെന്നാണ് ലീഗിന്റെ തീരുമാനം. മുസ്ലിം ലീഗ് നിര്‍ണായക യോഗം 27-ന് ചേരും. ഇതിന് മുമ്പായി സീറ്റ് വിഷയത്തില്‍ പ്രഖ്യാപനം വേണമെന്നും ലീഗ് നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം