മദ്യലഹരിയില്‍ സഹോദരങ്ങളായ സൈനികര്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ചു
ആലപ്പുഴ: മദ്യലഹരിയില്‍ ഇരട്ട സഹോദരങ്ങളായ സൈനികര്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയന്തന്‍ എന്നിവരാണ് ആക്രമണം നടത്തിയത്.
ഇന്നലെ രാത്രി നങ്ങ്യാര്‍കുളങ്ങര കവലയില്‍ വെച്ച് ഇവര്‍ ഓടിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസെത്തി സഹോദരങ്ങളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു പിന്നീട് ആശുപത്രിയിലെ പരിശോധനയ്ക്കിടയില്‍ ഇരുവരും പരാക്രമം കാട്ടി ഇവര്‍ ആശുപത്രിയുടെ വാതിലും തകര്‍ത്തു.
നാട്ടുകാരും പോലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് ഇരുവരെയും ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചത്. ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും പോലീസിനെയും മര്‍ദിച്ചതിനും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചതിനും വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































