അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍
റിയാദ്: സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍. അല്‍ നസ്ര്‍ ക്ലബിന്റെ താരമായ റൊണാള്‍ഡോയ്ക്ക് സൗദി പ്രോ ലീഗില്‍ ഒരു കളിയിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 30,000 സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് നടപടിയിന്മേല്‍ അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്നും സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കി.
Also Read ; ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി
കളിക്കിടെ ‘മെസി മെസി’ എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു റൊണാള്‍ഡോ അശ്ലീല ആംഗ്യം കാട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ താരത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു. നേരത്തേ അല്‍ – ഹിലാല്‍ മത്സരത്തിനിടെയും മെസി ആരവത്തില്‍ രൂക്ഷ പ്രതികരണവുമായി റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു.
Join with metro post ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































