January 22, 2025
#kerala #Top Four

സിദ്ധാര്‍ത്ഥന്റെ ദൂരൂഹമരണം; പുറത്ത് പറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഭീഷണി

കല്‍പ്പറ്റ: ആള്‍ക്കൂട്ടവിചാരണയ്ക്കിരയായി ജീവനൊടുക്കിയ പൂക്കോട് ഗവ. വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മര്‍ദിച്ച സംഭവം പുറത്തുപറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥികള്‍. ഹോസ്റ്റല്‍ മുറിയില്‍ കയറിയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട സിന്‍ജോ ജോണ്‍സന്‍ ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അതുകൊണ്ടാണ് കുട്ടികളാരും ഇതുസംബന്ധിച്ച വിവരം പുറത്തുപറയാതിരുന്നത്. ആക്രമിക്കപ്പെടുമെന്ന് ഭയന്ന് മര്‍ദനവിവരം പുറത്തറിയിച്ച ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ അവധിയില്‍ പോയിരിക്കുകയാണ്.

Also Read ; അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍

കോളേജ് ഹോസ്റ്റലില്‍ പലപ്പോഴും അടിപിടിയുണ്ടാകാറുണ്ട്. കോളേജില്‍ നടക്കുന്നത് അവിടെ തീരണമെന്നാണ് അലിഖിത നിയമം. അങ്ങനെയാണ് മര്‍ദിച്ചവര്‍ പറഞ്ഞതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. നേരത്തേ കോളേജിന്റെ പുറകിലുള്ള കുന്നിന്‍മുകളില്‍ കൊണ്ടുപോയി മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവമുണ്ടായിട്ടുണ്ട്. സിന്‍ജോയുള്‍പ്പെടെയുള്ളവരെ ഭയന്ന് ആരും ഒന്നും പറയുകയോ പ്രതികരിക്കുകയോ ഇല്ല. മൂന്നുദിവസം മര്‍ദനമേറ്റുവാങ്ങേണ്ടിവന്നിട്ടും ഒരാള്‍പോലും സിദ്ധാര്‍ഥിനെ സഹായിക്കുകയോ ആശുപത്രിയില്‍ കൊണ്ടുപോവുകയോ ചെയ്തില്ല. കോളേജ് അധികൃതരെയും അറിയിച്ചില്ല. മര്‍ദനത്തില്‍ ശാരീരികമായും മാനസികമായും തകര്‍ന്നാണ് സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയത്.

സംഭവത്തില്‍ ഇതുവരെ ആര്‍ പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാവിലെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച എട്ടുപേരില്‍ ആറു പേര്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി സ്വദേശി ബില്‍ഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശി അഭിഷേക് എസ്, തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ആകാശ് എസ് ഡി, തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായി, തിരുവനന്തപുരം സ്വദേശി ബിനോയ്, തിരുവനന്തപുരം സ്വദേശി ശ്രീഹരി ആര്‍ എന്നിവരാണ് അറസ്റ്റിലായത്. 18 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള 12 പേര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *