ഭാരത് അരിക്കുപുറമെ ഭാരത് പരിപ്പും എത്തുന്നു
ന്യൂഡല്‍ഹി: ഭാരത് അരിക്കും, ആട്ടയ്ക്കും പിന്നാലെ ഇപ്പോള്‍ ഭാരത് പരിപ്പും എത്തുന്നു. കിലോയ്ക്ക് ഏകദേശം 89 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിലോയ്ക്ക് 93.5 രൂപ വിലമതിക്കുന്ന ചുവന്ന പരിപ്പായിരിക്കും നാല് രൂപയുടെ ഡിസ്‌കൗണ്ടില്‍ ലഭിക്കുന്നത്. കേന്ദ്രീയ ഭണ്ഡാര്‍, റേഷന്‍ കടകള്‍ മുഖേനയായിരിക്കും വില്‍പ്പന നടക്കുക. ‘ആദ്യ ഘട്ടത്തില്‍, എന്‍എഎഫ്ഇഡിയും, എന്‍സിസിഎഫും സംയുക്തമായി രാജ്യത്തുടനീളം കേന്ദ്രീയ ഭണ്ഡാര്‍ വഴി വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
Also Read ; പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയില്‍
വരും ദിവസങ്ങളില്‍ ഭാരത് പരിപ്പ് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി ഭാരത് ബ്രാന്‍ഡ് ഉത്പന്നങ്ങളെല്ലാം തന്നെ വന്‍ കിഴിവുകളോടെയാണ് വില്‍പന നടത്താറുള്ളത്.അതിനാല്‍ ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും, ഭാരത് ആട്ട കിലോയ്ക്ക് 27.50 രൂപയുമാണ് വില.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































