മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയില്‍
മംഗലാപുരം: പരീക്ഷക്ക് പോയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം. മംഗളുരുവിലെ കടബയില്‍ വെച്ച് കടബ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശിയായ അഭിനെ കടബ പോലീസ് പിടികൂടി. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടികളെ മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടര്‍ന്നാണ് ഈ ക്രൂരകൃത്യത്തിന് അഭിന്‍ മുതിര്‍ന്നതെന്നാണ് പോലീസ് പറയുന്നത്.
Also Read ; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ പ്രതികരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
ഇയാള്‍ സ്‌കൂള്‍ വരാന്തയില്‍ വച്ചാണ് പെണ്‍കുട്ടികളെ ആക്രമിച്ചത്. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടായിരുന്നു അഭിന്റെ ആക്രമണം. എന്നാല്‍ സ്‌കൂള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം