പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം; രാജ്യത്ത് പാചക വാതക വില 100 രൂപ കുറയ്ക്കും
ദില്ലി: രാജ്യത്ത് എല്‍പിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. വനിതാ ദിന സമ്മാനമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read ; പത്മജയുടെ തീരുമാനം ചതിയാണ് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കെ മുരളീധരന്‍
അതേസമയം, ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്‌സിഡി തുടരാന്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. 2025 വരെ ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി തുടരാനാണ് യോഗത്തിലെ തീരുമാനം. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകള്‍ക്ക് എല്‍ പി ജി സിലിണ്ടര്‍ നല്‍കുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ഇതിനൊപ്പം തന്നെ ദേശീയ ‘എ ഐ’ മിഷന്‍ ആരംഭിക്കാനും പദ്ധതിക്കായി 10000 കോടി രൂപ നീക്കിവയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം