പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ; 22 ലക്ഷം വാങ്ങിയെന്ന പത്മജയുടെ ആരോപണം മറുപടിയുമായി എംപി വിന്‍സന്റ്

തൃശൂര്‍: തൃശൂരില്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടി 22 ലക്ഷം രൂപ വാങ്ങിയെന്ന പത്മജയുടെ ആരോപണത്തിന് മറുപടിയുമായി അന്ന് ഡിസിസി പ്രസിഡന്റ് ആയിരുന്ന എംപി വിന്‍സന്റ്. ആരോപണം തെറ്റാണെന്നും വാഹനത്തില്‍ കയറാന്‍ 22 ലക്ഷം നല്‍കാന്‍ മാത്രം മണ്ടിയാണോ പത്മജയെന്നും വിന്‍സന്റ് ചോദിക്കുകയുണ്ടായി. ഇന്നലെയായിരുന്നു കോണ്‍ഗ്രസിനെതിരെ പത്മജ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.
Also Read ; ഭാര്യയെ വെട്ടിയ ശേഷം വിഷം കുടിച്ച് ഭര്‍ത്താവ്
‘ഇത്ര മരമണ്ടിയാണോ പത്മജ? ഒരു കാറില്‍ കയറാന്‍ 22 ലക്ഷം കൊടുക്കാന്‍ മാത്രം മരമണ്ടിയാണോ. നിങ്ങളൊന്ന് ആലോചിക്ക്. ഈ ജനങ്ങളുടെ മുന്നില്‍ വേറെ എന്തെങ്കിലും കാര്യം ഗൗരവത്തിലുള്ളത് പറയാമായിരുന്നു’ വിന്‍സന്റ് പറഞ്ഞു. കെപിസിസി നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ 22 ലക്ഷം കൊടുത്തുവെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
ആരോപണം മറുപടി അര്‍ഹിക്കുന്നില്ല. എനിക്കും പ്രതാപനും ഓരോ വോട്ട് വീതമാണുള്ളത്. തൃശൂരില്‍ പത്മജ തോറ്റത് എത്ര വോട്ടിനെന്ന് ഓര്‍ക്കണമെന്നും വിന്‍സന്റ് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഭീഷണിപ്പെടുത്തി 22.5 ലക്ഷം രൂപ അന്നത്തെ ഡിസിസി പ്രസിഡന്റ് വാങ്ങിയെന്നാണ് ഇന്നലെ പത്മജ പറഞ്ഞത്. പണം തരില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ചേച്ചി, ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തെരഞ്ഞെടുപ്പ് ഘട്ടമായതിനാല്‍ വഴങ്ങേണ്ടി വന്നെന്നും കൂടാതെ
പണം വാങ്ങിയശേഷം പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ നിന്ന് തന്നെ ഒഴിവാക്കുകയും വാഹനത്തില്‍ കയറ്റിയിമില്ലായിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചെന്ന് പത്മജ പറഞ്ഞിരുന്നു.
അതിനിടെയാണ് തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നതെന്നും പത്മജ വെളിപ്പെടുത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പു കാലത്തു എല്‍ഡിഎഫിലെ ഉന്നതനില്‍ നിന്നു പാര്‍ട്ടി മാറാന്‍ ക്ഷണമുണ്ടായിരുന്നു. അതു കോടിയേരിയല്ലെന്നും ഉന്നത നേതാക്കളാണെന്നും പേരു വെളിപ്പെടുത്തില്ലെന്നും പത്മജ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം