October 25, 2025
#kerala #Top Four

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഇടപെടല്‍. ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. അതിനാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തടസമെന്ന് ചോദിച്ച കോടതി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നാളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read ; പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചനിലയില്‍

വായ്പ പരിധി കൂട്ടിക്കിട്ടാന്‍ കേരളം നേരത്തെ കേന്ദ്രവുമായി ചര്‍ച്ച നടത്തുകയും. ഈ ചര്‍ച്ച പരാജയപ്പെട്ടെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. കടമെടുപ്പ് പരിധിയില്‍ തീരുമാനമറിയിക്കാന്‍ നാളെ രാവിലെ പത്തരവരെ സമയം സുപ്രിംകോടതി കേന്ദ്രത്തിന് അനുവദിച്ചിട്ടുണ്ട്. വായ്പ പരിധിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന കേന്ദ്ര ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണ് കേരളം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *