വിധികര്‍ത്താവ് ജീവനൊടുക്കിയ സംഭവം; എസ്എഫ്‌ഐക്കെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് ജീവനൊടുക്കിയ സംഭവം എസ്എഫ്‌ഐക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത്. ഫലം അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ഇടപെടല്‍ നടത്തിയെന്നും നടന്നത് കിരാതമായ കൊലപാതകമാണെന്നും സുധാകരന്‍ പറഞ്ഞു. ഷാജിയുടെ മരണത്തിന് ഉത്തരവാദികള്‍ എസ്എഫ്‌ഐ തന്നെയാണ്.
എസ്എഫ്‌ഐ സമ്മര്‍ദ്ദത്തിന് ഷാജി വഴങ്ങാത്തതായിരുന്നു ശത്രുതക്ക് പ്രധാന കാരണം. കൂടാതെ അപമാനം സഹിക്കാതെയുമാണ് ഷാജി ജീവനൊടുക്കിയത്. അതിനാല്‍ ഷാജിയുടേത് കൊലപാതകമാണെന്നും അതുകൊണ്ട് വിശദമായ അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതി എസ്എഫ്‌ഐക്കാരാണ് ഉണ്ടാക്കിയത്്. മരിച്ച അധ്യാപകനെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദക്കുകയും ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് ആത്മഹത്യക്ക് കാരണമായവര്‍ ശിക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ കലാപം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാക്കാലത്തും എസ്എഫ്‌ഐ അക്രമം സഹിക്കാന്‍ കഴിയില്ല.
ഷാജിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം അന്വേഷിക്കണമെന്നും അടിസ്ഥാന കാരണത്തിലേക്ക് പോലീസ് എത്തണമെന്നും സമഗ്ര അന്വേഷണം നടക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Also Read; സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കുറച്ച് പേര്‍ക്ക് മാത്രം ശമ്പളം; ജീവനക്കാര്‍ പ്രതിസന്ധിയില്‍
കണ്ണൂര്‍ ചൊവ്വ സ്വദേശി പി എന്‍ ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
ഷാജി അടക്കം മൂന്ന് പേരെ കോഴ ആരോപണത്തിന്റെ പേരില്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജിബിന്‍, ജോമെറ്റ് എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. കേരള യൂണിവേഴ്സിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയിരുന്നു നടപടി. പിന്നീട് ജാമ്യത്തിലിറങ്ങിയ ഷാജിയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ 10 മണിക്കായിരുന്നു ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ ഇന്നലെ വൈകീട്ട് ഷാജി ആത്മഹത്യ ചെയ്യുകയായിരുന്നു. കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മാര്‍ഗം കളി മത്സരത്തിനിടെ കൈക്കൂലി വാങ്ങി അനുകൂല വിധി പ്രഖ്യാപിച്ചുവെന്നതാണ് പരാതി. തിരുവാതിരക്കളി മത്സരത്തിലും കോഴ ആരോപണം ഉയര്‍ന്നിരുന്നു.