October 25, 2025
#Top Four

മദ്യനയ അഴിമതിക്കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം. ഇഡി നല്‍കിയ പരാതിയില്‍ റൗസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ടും ആള്‍ ജാമ്യവും ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ കൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എട്ടു സമന്‍സുകള്‍ അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇഡി കോടതിയെ സമീപിച്ചത്.

മദ്യനയക്കേസില്‍ ചോദ്യം ചെയ്യാന്‍ നോട്ടീസുകള്‍ ഇഡി നല്‍കിയിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ലായിരുന്നു. തുടര്‍ന്ന് ഇഡി നല്‍കിയ അപേക്ഷയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഓണ്‍ലൈനായിട്ടാണ് കെജ്രിവാള്‍ റൗസ് അവന്യു കോടതിയില്‍ ഹാജരായത്. സമന്‍സ് സ്റ്റേ ചെയ്യണമെന്ന കെജ്രിവാളിന്റെ ആവശ്യം ഡല്‍ഹി സെഷന്‍സ് കോടതി ഇന്നലെ തള്ളുകയും.

Also Read; ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് അപകടം; എട്ടുപേര്‍ക്ക് പരിക്ക്

കേസിലെ പ്രതികളില്‍ ഒരാളായ സമീര്‍ മഹേന്ദ്രുവുമായി കെജ്രിവാള്‍ വിഡിയോ കോളില്‍ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് ഇഡി ഉയര്‍ത്തിയ ആരോപണം.

Leave a comment

Your email address will not be published. Required fields are marked *