ആദ്യം പ്രാര്‍ത്ഥന പിന്നീട് മോഷണം; യുവാവ് പിടിയില്‍

ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് നിന്ന യുവാവ് ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിച്ച യുവാവ് പിടിയില്‍. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ ഗോപേഷ് ശര്‍മയാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ അല്‍വാറിലെ ആദര്‍ശ് നഗറിലുളള ക്ഷേത്രത്തിലാണ് മോഷണം നടന്നത്. പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന യുവാവ് ചുറ്റുപാടും ആരുമില്ലെന്ന് നിരീക്ഷിക്കുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് കാണിക്ക വഞ്ചിയില്‍ കൈയിട്ട് പണമെടുത്ത് പോക്കറ്റിലിട്ടതിന് പിന്നാലെ ക്ഷേത്രത്തിലുണ്ടായിരുന്ന വെളളിയാഭരണങ്ങളും കുടകളും എടുത്ത് പുറത്തേക്ക് പോകുന്നതും കാണാം. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ഗോപേഷ് കുറ്റം സമ്മതിച്ചു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതി കൂടുതല്‍ മോഷണം നടത്താറുളളതെന്നും പോലീസ് പറഞ്ഞു.
Also Read ; തനിക്കൊപ്പമുള്ള ഫോട്ടോ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ടൊവിനോ
അടുത്തിടെ അല്‍വാറിലെ ഫ്രണ്ട്‌സ് കോളനിയിലുളള ഒരു ക്ഷേത്രത്തിലും സമാന രീതിയിലും മോഷണം നടന്നു. പ്രാര്‍ത്ഥിക്കാനായി ക്ഷേത്രത്തില്‍ എത്തിയ യുവാവ് വിലപ്പിടിപ്പുളള സാധനങ്ങള്‍ തന്ത്രപരമായി കവര്‍ന്ന് കടന്നുകളയുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം