മാസപ്പടി വിവാദം; വീണ വിജയനെ ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് എസ്എഫ്‌ഐഒ
കൊച്ചി: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ എസ്എഫ്‌ഐഒ ഉടന്‍ ചോദ്യം ചെയ്‌തേക്കില്ലെന്ന് റിപ്പോര്‍ട്ട്. വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്ക് മുഖേന നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും വിശദവിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം മാത്രമേ വീണാവിജയനെ ചോദ്യം ചെയ്യുകയുളളൂ. കമ്പനിയുമായി സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ സ്ഥാപനങ്ങളുടെ മേധാവികളെ എസ്എഫ്‌ഐഒ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ട്.
കൂടാതെ എക്‌സാലോജിക് 12 സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ എസ്എഫ്‌ഐഒ ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം