അരലക്ഷം കടന്ന് സ്വര്‍ണവില; ഞെട്ടലില്‍ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്ന് സ്വര്‍ണവില. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. 50,400 രൂപയാണ് നിലവിലെ സ്വര്‍ണ വില.
Also Read ; നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതികള്‍ ഉപയോഗിച്ച കാറുടമയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഒരു ഗ്രാമിന് 6,300 ആണ്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് കേരളത്തിലും വില കൂടാനുള്ള പ്രധാന കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നാല്‍പത്തിയൊമ്പതിനായിരത്തില്‍ എത്തിയിരുന്നു.
മാര്‍ച്ച് 1 ന് രേഖപ്പെടുത്തിയ പവന് 46320 രൂപയും ഒരു ഗ്രാമിന് 5,790 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയതും വില അരലക്ഷം കടന്നതും കണ്ട് ഞെട്ടലിലാണ് ഉപഭോക്താക്കള്‍. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണവില ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പണനയ പ്രഖ്യാപനവും വിലക്കുതിപ്പിന് കാരണമാണെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണത്തില്‍ താല്‍പര്യം കാട്ടുന്നതും വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം