പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍
ഇടുക്കി: മറയൂരില്‍ പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍. പശ്ചിമബംഗാളില്‍നിന്ന് മറയൂര്‍ പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ബംഗ്‌ളാദേശ് മൈമന്‍ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തുകയും ചെയ്തു.
Also Read ; മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം
മറയൂരില്‍ ജോലി ചെയ്തുവന്നിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ മകളെയാണ് ഇയാള്‍ കടത്തിക്കൊണ്ടുപോയത്. പ്രതി ടൂറിസം വിസയില്‍ 2023 നവംബര്‍ 15-നാണ് ഇന്ത്യയില്‍ എത്തിയത്്. 2024 ഫെബ്രുവരി എട്ടിന് വിസ കാലാവധി കഴിഞ്ഞിരുന്നു. എന്നാല്‍ ബംഗ്ലാദേശിലേക്ക് മടങ്ങാതെ ഇവിടെ തങ്ങുകയായിരുന്നു. ഇതിനിടെയാണ് കുട്ടുയെ കടത്തിക്കൊണ്ടുപോയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം