പവന് 600 രൂപ വര്‍ധിച്ചു, സ്വര്‍ണ്ണവിലയില്‍ റെക്കോഡ് കുതിപ്പ്

കോഴിക്കോട്: സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് 600 രൂപ വര്‍ധിച്ച് 51,280 രൂപയായി. എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6410 രൂപയുമായി. ഇന്നലെ പവന് 50,680 രൂപയായിരുന്നു വില. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2285 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38ലും ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്.
ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 56,000 രൂപ ഇനി നല്‍കേണ്ടിവരും. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഈ നില തുടര്‍ന്നാല്‍ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് 2,12,582 ടണ്‍ സ്വര്‍ണ0 ഇന്നുവരെ ഖനനം ചെയ്തിട്ടുണ്ട്. ഇതിന്റെ വില ഏകദേശം 65 ട്രില്യന്‍ ഡോളര്‍ വരും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം