എടിഎം കൗണ്ടറിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്
എടിഎം കൗണ്ടറിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്. എടിഎം മെഷീനില്‍ പണത്തിനായി കാര്‍ഡിട്ട് നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ തൊട്ടടുത്തു കിടന്ന പാമ്പ് പത്തിവിടര്‍ത്തി ചീറ്റുകയായിരുന്നു. പുല്‍പ്പള്ളിയിലെ പെരിക്കല്ലൂരില്‍ സ്ഥാപിച്ച് കനറാ ബാങ്കിന്റെ എടിഎം കൗണ്ടറിനുള്ളിലാണ് പാമ്പിനെ കണ്ടത്. ഞായര്‍ രാത്രി ഒമ്പതരയോടെ പണമെടുക്കാനെത്തിയ പെരിക്കല്ലൂര്‍ സ്വദേശി ഷൈജുവിന് നേരെയാണ് പാമ്പ് ഫണം വിടര്‍ത്തിയത്. ഉടന്‍ ഷൈജു വാതില്‍ തുറന്ന് പുറത്തു ചാടിയശേഷം വാതിലടച്ചു.
Also Read ; വിവാഹത്തിന് ആരെങ്കിലും ഈ കാറില്‍ വരുമോ? സംഗതി വൈറലായി…
തുടര്‍ന്ന് പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നു വനപാലകരെത്തി പാമ്പിനെ പിടികൂടി. എടിഎം കൗണ്ടറിന്റെ വാതില്‍ തുറന്നുകിടന്നതാണ് പാമ്പ് കയറാനിടയായത്. വേനല്‍ ശക്തമായതോടെ ഇഴജന്തുക്കളുടെ ശല്യം വര്‍ധിച്ചെന്നും വനപാലകര്‍ പറയുന്നു. തണുപ്പുള്ള സ്ഥലങ്ങളിലേക്ക് ഇവയെത്താനുള്ള സാധ്യതയേറെയാണ്
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































