October 25, 2025
#kerala #Top News

താമരശ്ശേരി ചുരത്തില്‍ അപകടം; വാഴക്കുലകളുമായെത്തിയ പിക്കപ്പ് വാന്‍ നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അപകടം. കര്‍ണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്നിരുന്ന പിക്കപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. ചുരം നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് 20 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

Also Read ;നഗരത്തിലിറങ്ങിയ പുലിക്കുഞ്ഞിന് കാറിടിച്ച് പരിക്ക്

ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു ഈ അപകടം. പരിക്കു പറ്റിയ രണ്ട് കര്‍ണാടക സ്വദേശികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *