പ്രവേശനം നിഷേധിച്ച ഗര്‍ഭിണി പുറത്ത് പ്രസവിച്ച സംഭവം; മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

ജയ്പൂര്‍: ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ച ഗര്‍ഭിണി പുറത്ത് പ്രസവിച്ച സംഭവം മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. രാജസ്ഥാനിലെ കന്‍വാതിയ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയോടെയായിരുന്നു സംഭവം നടന്നിരുന്നത്. ഡോക്ടര്‍മാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെയാണ് ആശുപത്രി അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്.
വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചെന്ന് ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് വ്യക്തമാക്കി. ബുധനാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയും മൂലമാണ് സംഭവം നടക്കാനിടയായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതെന്ന് ശുഭ്ര വ്യക്തമാക്കി.യുവതി ആശുപത്രിയിലെ ഗേറ്റിന് സമീപം പ്രസവിച്ചതില്‍ അധികൃതരോട് കാരണം ചോദിച്ച് നോട്ടീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ ജനുവരിയില്‍ ഹരിയാനയിലെ അംബാല ജില്ലയിലും സമാന സംഭവം നടന്നിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് യുവതി കുഞ്ഞിന് ജന്മം നല്‍കിയത് പച്ചക്കറി വില്‍ക്കുന്ന വണ്ടിയിലായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം