October 18, 2024
#kerala #Politics #Top Four

ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: ആന്റണി രാജു എംഎല്‍എക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.തൊണ്ടിമുതല്‍ കേസിലെ ആന്റണി രാജുവിന്റെ അപ്പീല്‍ തള്ളണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഗൗരവകരമായ വിഷയമാണിതെന്നും കേസില്‍ ആന്റണി രാജുവിനെതിരെ തെളിവുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം.ആന്റണി രാജുവിനെതിരായ പോലീസ് കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നുണ്ട്.

Also Read; കേരള സ്റ്റോറി ആര്‍എസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ആന്റണി രാജുവിന് അനുകൂലമായി സുപ്രീം കോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ നല്‍കികൊണ്ട് ഉത്തരവ് അനുവദിച്ചിരുന്നു.ഹര്‍ജികളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്.കേസിന്റെ എല്ലാ വശവും പരിശോധിക്കുമെന്നും ജസ്റ്റിസ് സി ടി രവികുമാര്‍ വ്യക്തമാക്കിയിരുന്നു. 33 വര്‍ഷത്തിനുശേഷം കേസ് വീണ്ടും പുനരന്വേഷണം നടത്തുന്നതിനെതിരെ ഹര്‍ജിക്കാരന്‍ എതിര്‍ത്തിരുന്നു. 33 വര്‍ഷമായി കേസിന്റെ നടപടികള്‍ പൂര്‍ത്തിയാകാത്തത് മാനസികമായി വിഷമം ഉണ്ടാക്കുന്നതായി ഹര്‍ജിക്കാരന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ കേസിന്റെ നടപടികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ കേസ് പരിഗണിക്കാനിരിക്കെയാണ് ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്.

Join with metro post : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *