October 25, 2025
#kerala #Top Four

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

തിരുവനന്തപുരം : കേരളത്തിലെ നിലവിലെ കാലാവസ്ഥ വ്യതിയാനവും ക്രമാതീതമായി ഉയരുന്ന ചൂടും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും ക്രമാതീതമായ വര്‍ധനയാണ് ഉണ്ടാകുന്നത്.പക്ഷേ നിലവിലെ സ്ഥിതി രൂക്ഷമായാല്‍ ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് കണ്ടെത്തല്‍.ഇന്നലെ മാത്രം 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്.പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോര്‍ഡിലെത്തിയിട്ടുണ്ട്.

Also Read ;അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എഐസിസി വൃത്തങ്ങള്‍

പാലക്കാട് ഇന്നലെ താപനില 45 ഡിഗ്രി കടന്നിരുന്നു.ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മുഴുവന്‍ ജില്ലകളിലും പതിനാലാം തീയതി വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി വരെ താപനില ഉയരാനും സാധ്യതയുണ്ട്.കൊല്ലം ജില്ലയില്‍ 40 ഡിഗ്രി വരെയും തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനാണ് സാധ്യത.ഈ ജില്ലകളില്‍ സാധാരണ നിലയില്‍ നിന്ന് 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാനും സാധ്യതയുള്ളതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.കേരളത്തിലെ നിലവിലെ അവസ്ഥയില്‍ നിന്നും വൈദ്യുതി നഷ്ടമാകുന്നത് ഒഴിവാക്കാന്‍ ചില നിര്‍ദേശങ്ങള്‍ പൊതുജനങ്ങളും പാലിക്കണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Join with metro post : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

  • കെഎസ്ഇബി പൊതുജനങ്ങളിലേക്ക് മുന്നിലേക്ക് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍

 

  • വൈകീട്ട് ആറ് മുതല്‍ അര്‍ധരാത്രി വരെ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കണം.

 

  • ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് അര്‍ധരാത്രിക്ക് ശേഷമാക്കുക.

 

  • എസിയുടെ തണുപ്പ് 25നും 27 ഡിഗ്രിക്കുമിടയില്‍ നിജപ്പെടുത്തണം.

 

  • ഓട്ടോമാറ്റിക് വാട്ടര്‍ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി, പകല്‍ സമയത്ത് പമ്പിംഗ് ആകാം.

 

  • വാഷിങ് മെഷീനില്‍ തുണികള്‍ കഴുകുന്നതും തേയ്ക്കുന്നതും രാത്രികാലങ്ങളില്‍ ഒഴിവാക്കാം.

Leave a comment

Your email address will not be published. Required fields are marked *