• India
#Tech news

യൂറോപ്പയിലെ ജീവന്റെ തുടിപ്പ് തേടി നാസ; ക്ലിപ്പര്‍ ദൗത്യം ഒക്ടോബറില്‍, ചെലവ് 500 കോടി ഡോളര്‍

ഭൂമിയില്ലാതെ മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവിക്കാനുള്ള സാഹചര്യമുണ്ടോ ജീവന്‍ തുടിപ്പ് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് ശാസ്ത്രലോകം. ഈ അന്വേഷണം ആരംഭിച്ചട്ട് കാലം ഒരുപാടായി.ഈ അന്വേഷണത്തിന്റെ ഭാഗമായി വേണ്ടി പുതിയൊരു ദൗത്യം പ്രഖ്യാപിച്ചിരിക്കുകയാണ് നാസ.വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്കാണ് ആ ദൗത്യ യാത്ര.ക്ലിപ്പര്‍ എന്ന ബഹിരാകാശ പേടകമാണ് ഇതിന് വേണ്ടി അയക്കാന്‍ പോകുന്നത്.മഞ്ഞുമൂടിയ ഓക്‌സിജന്‍ കൂടുതലുള്ള യൂറോപ്പയുടെ പ്രതലത്തില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ. യൂറോപ്പയിലേക്കുള്ള ക്ലിപ്പര്‍ പേടകത്തിന്റെ യാത്ര ഒക്ടോബറിലാണ് ആരംഭിക്കുന്നത്.

Also Read ; ജാഗ്രത വേണം; ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍, ഇന്ത്യയുള്‍പ്പെടെ 92 രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്

പ്രപഞ്ചത്തില്‍ നമ്മള്‍ മാത്രമാണോ ഉള്ളതെന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ക്ലിപ്പറിന്റെ യാത്രയെന്നാണ് ബോബ് പപ്പലാര്‍ഡോ എന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞത്.ഏകദേശം 500 കോടി ഡോളറാണ് പേടകത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായത്.നാസയുടെ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലാണ് ഇത് നിര്‍മ്മിച്ചത്.ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലാണ് വിക്ഷേപണം.ചൊവ്വയുടെ സമീപത്തു കൂടി ക്ലപ്പര്‍ കടന്നു പോകും.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
2031 ആകുമ്പോഴേക്കും ക്ലിപ്പര്‍ വ്യാഴത്തിന്റെയും യൂറോപ്പയുടെയും ഭ്രമണപഥത്തിലായിരിക്കും ഉണ്ടാകുക.മഞ്ഞിലേക്ക് തുളച്ചുകയറാനും ഉപരിതലത്തിലേക്ക് മടങ്ങാനും കഴിയുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ പേടകത്തിലുണ്ടാകും.കൂടാതെ ക്യാമറകളും,സ്‌പെക്ട്രോമീറ്ററുകളും മാഗ്നോമീറ്ററും റഡാറുമെല്ലാം ഇതിലുണ്ടാകും. വെള്ളത്തിന്റെ അംശമുണ്ടെങ്കില്‍ അത് കണ്ടെത്താനും ഈ പേടകത്തിനാകും. ജീവന്റെ തുടിപ്പുണ്ടോ എന്നതിലുപരി ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടോ എന്നതാണ് ക്ലിപ്പറിന്റെ പ്രധാന അന്വേഷണം.

Leave a comment

Your email address will not be published. Required fields are marked *