#Politics #Top News

പച്ചക്കറി വിറ്റും പൂമാല വിറ്റും വോട്ടഭ്യര്‍ത്ഥനയുമായി തിരുച്ചിറപ്പള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി

തിരുച്ചിറപ്പള്ളി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളുടെ വമ്പന്‍ പ്രകടനങ്ങളാണ് ഇന്ത്യയിലുടനീളം അരങ്ങേറുന്നത്. സ്ഥാനാര്‍ത്ഥികള്‍ പടിച്ചപണി പതിനെട്ടും ജനങ്ങളില്‍ പയറ്റി നോക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് കാലം പല വിധ പ്രകടനങ്ങള്‍ക്കാണ് ജനങ്ങള്‍ സാക്ഷിയാകുന്നതും. അത്തരത്തില്‍ വ്യത്യസ്ഥമായ ഒരു തെരഞ്ഞെടുപ്പ് പ്രചാരണമാണ് തിരുച്ചിറപ്പള്ളിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എസ് ദാമോദരന്റേത്.പത്മശ്രീ പുരസ്‌കാരം നേടിയ എസ് ദാമോദരന്‍ പച്ചക്കറിയും പൂമാലകളും വിറ്റാണ് പ്രചാരണം നടത്തുന്നത്. പച്ചക്കറി വില്‍ക്കുന്നവരോട് സംവദിക്കാന്‍ പച്ചക്കറി വില്‍പ്പന, ഇതാണ് ദാമോദരന്റെ നയം.

Also Read ;കെഎസ്ആര്‍ടിസിയില്‍ ഇനി മുതല്‍ വെള്ളവും ലഘുഭക്ഷണവും; ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി മാനേജ്‌മെന്റ്

ഗ്യാസ് സ്റ്റൗവ് ചിഹ്നത്തിലാണ് 62 കാരനായ ദാമോദരന്‍ മത്സരിക്കുന്നത്. മണ്ഡലത്തിലെ ഗാന്ധി മാര്‍ക്കറ്റിലെത്തിയാണ് പച്ചക്കറി വില്‍പ്പനക്കാര്‍ക്കൊപ്പം പച്ചക്കറി വിറ്റും പൂമാലകള്‍ വിറ്റും അദ്ദേഹം വോട്ട് തേടുന്നത്. ‘ഞാന്‍ ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്. ഞാന്‍ മണ്ണിന്റെ മകനാണ്. തിരുച്ചിറപ്പള്ളിക്കാരനാണ്. 21 വയസ്സില്‍ ജോലി ആരംഭിച്ച എനിക്ക് 62 വയസ്സായി. ശുചീകരണമേഖലയിലെ എന്റെ പ്രവര്‍ത്തനത്തിന് 60 വയസ്സില്‍ എനിക്ക് പദ്മശ്രീ കിട്ടി’ -ദാമോദരന്റെ വാക്കുകളാണിത്

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ദാമോദരന്‍ സാമൂഹ്യപ്രവര്‍ത്തനം ആരംഭിക്കുന്നത്.ഒമ്പത് പ്രധാനമന്ത്രിമാരുടെ കാലഘട്ടത്തില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ തിരുച്ചിറപ്പള്ളിയെ വൃത്തിയുള്ളതും ഹരിതവുമായ നഗരമാക്കി മാറ്റണമെന്നതാണ് ദാമോദരന്റെ ലക്ഷ്യം.ഗാന്ധി മാര്‍ക്കറ്റിലെ പ്രചാരണത്തില്‍ വലിയ സ്വീകീര്യതയാണ് ദാമോദരന് ലഭ്യച്ചത്.ദക്ഷിണേന്ത്യയിലെ ഗ്രാമങ്ങളിലും ചേരികളിലും ശുചിത്വ ബോധവല്‍ക്കരണ പ്രചാരണം നടത്താന്‍ തന്റെ ജീവിതം തന്നെ മാറ്റിവച്ചതിനാണ് അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം ലഭിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *