സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയന്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനസ്സില്‍ നിറഞ്ഞ് നിന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടന്‍ മനോജ് കെ ജയന്‍ മകനാണ്.
Also Read ; ‘ഇത് അവസാന താക്കീത്, ഇനി വെടിവെപ്പ് വീടിനുള്ളില്‍ നടക്കും’; സല്‍മാന്‍ ഖാനിനെ കൊലപ്പെടുത്തുമെന്ന് ബിഷ്ണോയി
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയന്‍ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വര്‍ഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയന്‍, കെ.ജി വിജയന്‍ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടന്‍ ജോസ് പ്രകാശ് ആയിരുന്നു.
ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാര്‍ച്ചന ഒരുക്കിയാണ് ജയവിജയന്മാര്‍ സംഗീതത്തിലേക്ക് വന്നത് . ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആല്‍ബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളെല്ലാം അവരുടേതാണ്. സന്നിധാനത്ത് നട തുറക്കുമ്പോള്‍ കേള്‍ക്കുന്ന ‘ശ്രീകോവില്‍ നടതുറന്നു’ എന്ന ഗാനം ഇവര്‍ ഈണമിട്ട് പാടിയതാണ്. ഈണം നല്‍കിയ ‘ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ…’ ആലപിച്ചത് പി. ലീല. ഒരു സ്ത്രീ ആദ്യമായി പാടുന്ന ഭക്തിഗാനമെന്ന ക്രെഡിറ്റ് ഈ ഗാനത്തിനുണ്ട്.
ഇരുപതോളം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. 1968-ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാര്‍ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി.
കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തില്‍ ഗേപാലന്‍ തന്ത്രിയുടേയും പൊന്‍കുന്നം തകടിയേല്‍ കുടുംബാംഗം പതേരയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം. ശ്രീനാരായണ ഗുരുവിന്റെ നേര്‍ ശിഷ്യനായിരുന്നു അച്ഛന്‍ ഗോപാലന്‍ തന്ത്രി. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. മക്കള്‍: ബിജു കെ.ജയന്‍ എന്നൊരു മകന്‍കൂടിയുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































