75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ; ദുബായിലില്‍ വെള്ളകെട്ട് രൂക്ഷം

ദുബായ്: ദുബായില്‍ കഴിഞ്ഞ ദിവസം പെയ്തത് 75 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ മഴ.ഒരു വര്‍ഷം ലഭിക്കേണ്ട മഴയാണ് ഒറ്റ ദിവസം കൊണ്ട് പെയ്തിറങ്ങിയത്.ദുബായിലെ പ്രധാന ഇടങ്ങളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂക്ഷമാണ്.
റോഡുകളിലും ഹൈവേകളിലും വെള്ളം കയറി. ഗതാഗതം താറുമാറായി. നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി.
കനത്തമഴ മെട്രോ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ജബല്‍ അലി സ്റ്റേഷനില്‍ 200ഓളം യാത്രക്കാര്‍ മണിക്കൂറുകളോളമാണ് കുടുങ്ങിയത്.ദുബായ് മാള്‍, മാള്‍ ഓഫ് എമിറേറ്റ്സ് എന്നിവിടങ്ങളിലും വെള്ളം കയറി. അല്‍ഐനില്‍ മാത്രമാണ് നിലവില്‍ റെഡ് അലേര്‍ട്ടുള്ളത്. മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ പറഞ്ഞു. ദുബായിലും റാസല്‍ഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചവരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ദുബായില്‍ ഇന്നും സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലായും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമും അനുവദിച്ചിട്ടുണ്ട്.
Also Read ; രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്….. ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും
ദുബായ് വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഫ്ളൈ ദുബായ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി. ഫ്‌ലൈ ദുബായ്, എയര്‍ അറേബ്യ, ഇന്‍ഡിഗോ ,എമിറേറ്റ്‌സ് എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളുടെ സര്‍വീസുകളാണ് റദ്ദ് ചെയ്തത്. രണ്ട് ദിവസം കൂടി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്നാണ് പ്രവചനം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..