ദുബായില്‍ കനത്ത മഴ;കൊച്ചിയില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായില്‍ നിന്നുള്ള വിമാന സര്‍വീസുകളുടേയും താളം തെറ്റിയിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് ദുബായ് ടെര്‍മിനലിലുണ്ടായ തടസങ്ങളാണ് സര്‍വീസുകളെ ബാധിച്ചത്.അതേസമയം യുഎഇയില്‍ മഴയുടെ ശക്തിയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അല്‍ഐനില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുട്ടളളത്.മഴ കനക്കുന്ന് സാഹചര്യത്തില്‍ ജനങ്ങള്‍ജാഗ്രത പാലിക്കണമെന്ന ദുബായ് ഭരണാധികാരികള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.തദ്ദേശവാസികള്‍ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ പറഞ്ഞു.ദുബായിലും റാസല്‍ഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.ദുബായില്‍ ബുധനാഴ്ചയും സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലായിരിക്കും.മോശം കാലാവസ്ഥയെ തുടര്‍ന്ന് യുഎഇ പ്രൊ ലീഗ് ഫുട്‌ബോളിലെ മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു.
അതേസമയം ഒമാനില്‍ ശക്തമായ മഴ തുടരുകയാണ്.ഇതേതുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പൊതു-സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കും.ദോഫാര്‍, അല്‍ വുസ്ത ഒഴികെയുള്ള എല്ലാ ഗവര്‍ണറേറ്റുകളിലെയും സ്‌കുളുകള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കഴിഞ്ഞ ദിവസം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നിരുന്നു. ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പടെ നാല് പേരുടെ മൃതദേഹങ്ങളായിരുന്നു ഇന്നലെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ നോര്‍ത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മഴയും കൊടുങ്കാറ്റും കാര്യമായ തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു.