കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗിന്റെ ചുമതലയില്‍ ഇരിക്കുന്ന വ്യക്തിയാണ് ഇത്തരത്തില്‍ കള്ളം പറയുന്നതെന്നും നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.ഏതേ ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവകള്‍ പ്രധാനമന്ത്രി നടത്തുന്നതെന്ന് ചോദിച്ച പിണറായി വിജയന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടികുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ആളാണ് പ്രധാനമന്ത്രിയെന്നും കുറ്റപ്പെടുത്തി. ബീഹാറിനെ പോലെയാണ് കേരളം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിലൂടെ ഒരേസമയം രണ്ട് സംസ്ഥാനങ്ങളെയും അപമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യയില്‍ അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും അതുകൊണ്ട് തന്നെ കേരളത്തില്‍ അഴിമതിയെന്ന മോദിയുടെ പരാമര്‍ശം തെറ്റാണെന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.ഭരണഘടനാ മാനദണ്ഡങ്ങള്‍ പോലും മോദി പാലിച്ചില്ലെന്നും നികുതി വിഹിതം ആരുടേയും ഔദാര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ബിജെപി നല്‍കുന്ന പരസ്യങ്ങളില്‍ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Also Read ; സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, ഏഴ് പേരെ കാണാതായി
അതേസമയം വീണ്ടും രാഹുല്‍ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനം ആവര്‍ത്തിച്ചു.കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും കള്ളം പറയുന്നെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ നിലപാട് രാഹുലില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നും രാജ്യത്തെ നയിക്കാനുള്ള കരുത്ത് രാഹുല്‍ ഗാന്ധിക്കില്ലെന്നും നിര്‍ണായക സമയത്ത് പാര്‍ട്ടിയുടെ നേതൃസ്ഥാനം വലിച്ചെറിഞ്ഞ് ഓടിയ നേതാവാണ് രാബുലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അഞ്ചു വര്‍ഷത്തിന് ശേഷം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വീണ്ടും കേരളത്തില്‍ എത്തിയിരിക്കുകയാണ്. വയനാട്ടില്‍ മത്സരിക്കാന്‍ ഉത്തരേന്ത്യയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മോദിയെയും സംഘപരിവാറിനെയും നേരിട്ട് എതിര്‍ക്കാന്‍ രാഹുല്‍ ശ്രമിക്കുന്നില്ല. ബിജെപിയെ പേടിച്ച് പാര്‍ട്ടി പതാക ഒളിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Also Read ; ഇസ്ലാമിനെതിരെ ഉല്‍പാദിപ്പിക്കുന്ന വെറുപ്പിനെ സ്നേഹം കൊണ്ട് തോല്‍പ്പിക്കണം; അബൂബക്കര്‍ മുസ്ലിയാര്‍
കൂടാതെ ഇന്നലെ സുപ്രഭാതം പത്രത്തില്‍ ഇടതു സര്‍ക്കാരിന്റെ പരസ്യം വന്നതില്‍ പ്രതിഷേധിച്ച് സമസ്ത പ്രവര്‍ത്തകര്‍ പത്രം കത്തിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞു.സിഎഎ വിഷയത്തില്‍ പരസ്യം കൊടുത്ത പത്രം ലീഗ് കത്തിക്കുന്നുവെന്നും കൊടിപിടിച്ച ലീഗുകാരെ കോണ്‍ഗ്രസ് തല്ലുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തില്‍ ഇടത്പക്ഷത്തിന് ഇപ്പോള്‍ അനുകൂല സാഹചര്യമാണെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഫലം 2019ന് വിപരീതമായിരിക്കുമെന്നും എല്‍ഡിഎഫ് നിലപാടുകള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കിയെന്നും അതിന്റെ പരിഭ്രാന്തിയില്‍ കോണ്‍ഗ്രസും ബിജെപിയും കാണിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.വി ഡി സതീശന്റെ തലയ്ക്ക് എന്തോ പറ്റിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പറയുന്ന കാര്യങ്ങളില്‍ വിശ്വാസ്യത വേണം. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പൗരത്വ ഭേദഗതിയെക്കുറിച്ച് ഇല്ലെന്നു താന്‍ പറഞ്ഞു, എന്നാല്‍ ആരോപണം ഉന്നയിച്ചയാളെ സതീശന്‍ കളിയാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു