താമസ നിയമ ലംഘനം; പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: റസിഡന്‍സി നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനോ ഫീസ് അടച്ച് അവരുടെ താമസം നിയമപ്രകാരമാക്കുന്നതിനോ ഉള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് കുവൈറ്റ് അധികൃതര്‍. പ്രവൃത്തി ദിവസങ്ങളിലെ ഓഫീസ് സമയത്ത് അവര്‍ താമസിക്കുന്ന ഗവര്‍ണറേറ്റിലെ റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ എത്താനാണ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Also Read ; വിജയ് ദേവരകൊണ്ടയുടെ ദി ഫാമിലി സ്റ്റാര്‍ തിയേറ്ററുകളില്‍ നിന്ന് ഒടിടിയിലേക്ക്
സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെയും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി എട്ടു മണി വരെയുള്ള സമയത്തുമാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ ആവശ്യമായ രേഖകളുമായി എത്തിച്ചേരേണ്ടത്. പുതിയ പാസ്പോര്ട്ടുകളോ യാത്രാ രേഖകളോ ഉള്ളവര്‍ മുബാറക് അല്‍-കബീര്‍, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലെ റസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റുകളിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ അത്തരം രേഖകള്‍ രജിസ്റ്റര്‍ ചെയ്യണം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം