വോട്ട് പാഴാക്കരുതെന്ന് പ്രചരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയ മമിത ബൈജുവിന് വോട്ടില്ല ഗയ്സ്
കോട്ടയം: കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്ത യുവനടി മമിത ബൈജുവിന് വോട്ടില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ പ്രവര്‍ത്തകര്‍ നടിയുടെ കിടങ്ങൂരിലെ വസതിയില്‍ വോട്ടിംഗ് സ്ലിപ് എത്തിച്ചപ്പോഴാണ് മകളുടെ പേര് ലിസ്റ്റില്‍ ഇല്ല എന്ന വിവരം പിതാവ് ഡോ. ബൈജു അറിഞ്ഞത്. സിനിമാത്തിരക്കുകള്‍ കാരണമാണ് വോട്ട് ഉറപ്പിക്കാന്‍ കഴിയാതെ പോയതെന്ന് ഡോ.ബൈജു പറഞ്ഞു. വോട്ടര്‍മാരെ ബോധവത്കരിക്കാനും വോട്ടര്‍ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം. നടന്‍ ടൊവിനോ തോമസാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസഡര്‍.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..