ഒരാഴ്ചക്കിടെ മദീന പ്രവാചക പള്ളിയിലെത്തിയത് 60 ലക്ഷം വിശ്വാസികള്‍

ജിദ്ദ : മദീനയിലെ പ്രവാചക പള്ളിയില്‍ ഒരാഴ്ചക്കിടെ എത്തിയത് 60 ലക്ഷം വിശ്വാസികള്‍. മറ്റ് തടസ്സങ്ങളില്ലാതെ എല്ലാവര്‍ക്കും കര്‍മങ്ങള്‍ക്ക് അവസരമൊരുക്കിയതായി അധികാരികള്‍ അറിയിച്ചു. മദീനയിലെ പ്രവാചകപള്ളിയോട് ചേര്‍ന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി അന്ത്യവിശ്രമം ചെയ്യുന്ന കബറിടം ഉള്‍കൊള്ളുന്ന റൗദ ശരീഫ് സ്ഥിതിചെയ്യുന്നത്.
Also Read; ‘മലയാളി ഫ്രം ഇന്ത്യ’ ചിത്രം മെയ് 1ന് തീയറ്ററുകളില്‍ ; ബുക്കിങ്ങുകള്‍ ആരംഭിച്ചു
ഇതില്‍ റൗദ ശരീഫയില്‍ 2,54,209 പേര്‍ പ്രാര്‍ഥന നടത്തിയതായി പ്രവാചക പള്ളിയിലെ ജനറല്‍ അതോറിറ്റി ഫോര്‍ കെയര്‍ ആന്‍ഡ് മാനേജ്‌മെന്റ് അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്താണ് റൗദ ശരീഫിലെ പ്രവേശനം. ഭാഷ കൈകാര്യം ചെയ്യാനറിയാത്ത 1,57,464 വിശ്വാസികള്‍ക്ക് സേവനം നല്‍കി. കൂടാതെ, 1,80,880 കുപ്പി സംസം തീര്‍ഥജലവും വിതരണം ചെയ്തതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം