ഒരേസമയം നായകനും ഇതിഹാസവുമായയാള്‍; സുനില്‍ ഛേത്രിയേക്കുറിച്ച് രണ്‍വീര്‍ സിംഗ്

കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്നാണ് ഛേത്രി അറിയിച്ചത്. 39-കാരനായ താരത്തിന്റെ പ്രഖ്യാപനം കുറച്ചൊന്നുമല്ല ആരാധകരെ സങ്കടത്തിലാക്കിയത്. ഇക്കൂട്ടത്തില്‍ നടന്‍ രണ്‍വീറിന്റെ പ്രതികരണം ശ്രദ്ധേയമാവുകയാണ്.
Also Read ; സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍
കയ്‌പേറിയനിമിഷം എന്നാണ് സുനില്‍ ഛേത്രിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തോട് രണ്‍വീര്‍ സിംഗ് പ്രതികരിച്ചത്. വിരമിക്കുന്നതായി അറിയിച്ചുകൊണ്ട് ഛേത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ കമന്റായാണ് രണ്‍വീര്‍ തന്റെ പ്രതികരണം അറിയിച്ചത്. ‘ഐക്കണ്‍, നായകന്‍, ഇതിഹാസം. നിങ്ങളുടെ മഹത്വംകൊണ്ട് പ്രചോദിതരായ ഞങ്ങള്‍ക്ക് ഇതൊരു കയ്‌പേറിയ നിമിഷമാണ്. ഞങ്ങള്‍ക്ക് വളരെയധികം സന്തോഷവും കീര്‍ത്തിയും കൊണ്ടുവന്നതിന് നന്ദി, ക്യാപ്റ്റന്‍. നിങ്ങളെ എന്നേക്കും സ്‌നേഹിക്കുന്നു! ‘ രണ്‍വീറിന്റെ വാക്കുകള്‍.
ബോളിവുഡ് താരമെന്നതിലുപരി നല്ലൊരു ഫുട്‌ബോള്‍ പ്രേമികൂടിയാണ് രണ്‍വീര്‍ സിംഗ്. ഫുട്‌ബോളിനോടുള്ള തന്റെ ഇഷ്ടം മുമ്പും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. പ്രീമിയര്‍ ലീഗ് കണ്ടുതുടങ്ങിയപ്പോള്‍മുതലാണ് ഫുട്‌ബോളിനോട് കൂടുതല്‍ അടുപ്പം തോന്നുന്നതെന്നും ആഴ്‌സണലാണ് മികച്ച കളി പുറത്തെടുക്കുന്ന ഫുട്‌ബോള്‍ ടീമെന്നും മുന്‍പ് സുനില്‍ ഛേത്രിയുമൊത്തുള്ള സോഷ്യല്‍ മീഡിയാ ലൈവില്‍ രണ്‍വീര്‍ പറഞ്ഞിരുന്നു.
2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയില്‍തന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോള്‍ നേടിയത്. മത്സരം സമനിലയില്‍ കലാശിച്ചു. ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഗോള്‍നേട്ടത്തില്‍ മൂന്നാമതാണ് താരം. 2011-ല്‍ അര്‍ജുന പുരസ്‌കാരവും 2019-ല്‍ പദ്മശ്രീ ബഹുമതിയും ലഭിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്ബോള്‍ താരമായും ഛേത്രി തിരഞ്ഞെടുക്കപ്പെട്ടു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം