സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ : കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളില്‍ നിലവില്‍ റെഡ് അലര്‍ട്ടുണ്ട്.അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചുണ്ട്.കനത്തെ മഴയെ തുടര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മലയോരമേഖലകളിലും രാത്രികാല യാത്രാ വിലക്ക് തുടരുകയാണ്.
Also Read ; പന്തീരാങ്കാവ് കേസ് : യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായതായി ഡോക്ടറുടെ മൊഴി
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. തെക്കന്‍ തമിഴ്‌നാട് തീരത്തും വടക്കന്‍ കേരളത്തിന് സമീപവും നിലനില്‍ക്കുന്ന ചക്രവാത ചുഴികളാണ് മഴയ്ക്ക് കാരണം. ബുധനാഴ്ച്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനും പിന്നീടത് ചുഴലിക്കാറ്റായി മാറാനും സാധ്യത ഉണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മെയ് 31ഓടെ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇപ്പോഴുള്ള മഴ ശമിച്ചാല്‍ പിന്നാലെ കാലവര്‍ഷവും എത്തും. കേരളതീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലില്‍ മോശം കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































