January 22, 2025
#kerala #Top Four

ഡ്രൈ ഡേ ഒഴിവാക്കണമെന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്?

തിരുവനന്തപുരം: മദ്യനയ ഇളവുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചന.ബാര്‍കോഴ ആരോപണത്തില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.ഡ്രൈ ഡേ ഒഴിവാക്കണമെന്ന ഉദ്യോഗസ്ഥതല നിര്‍ദേശവും പരിഗണിക്കാനിടയില്ല. മദ്യനയത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്ന പ്രതിരോധവും പുനരാലോചനയുടെ സൂചനയാണ്.

Also Read ; ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കോട്ടയത്ത് കാര്‍ തോട്ടില്‍ വീണു, നാട്ടുകാര്‍ രക്ഷകരായി

ബാര്‍കോഴ ആരോപണത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രതിരോധം തീര്‍ക്കുകയാണ് സിപിഐഎം. മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നിരിക്കെ ഇപ്പോഴുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് സിപിഐഎം നിലപാട്. വിഷയത്തില്‍ സിപിഐ നേതൃത്വം മൗനം തുടരുകയാണ്. മന്ത്രി എംബി രാജേഷ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് ഉടന്‍ അന്വേഷണം തുടങ്ങും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

യുഡിഎഫ് കാലത്തേക്കാള്‍ കര്‍ക്കശമായ സമീപനമാണ് ബാറുകളുടെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മന്ത്രി എം ബി രാജേഷും പ്രതികരിച്ചിരുന്നു. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷനിലെ ആഭ്യന്തര തര്‍ക്കങ്ങളുടെ ഭാഗമായാണ് ശബ്ദസന്ദേശം പുറത്തുവന്നതെന്ന് വിശദീകരിക്കുമ്പോഴും സിപിഐഎം പ്രതിരോധത്തിലാണ്.
മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്ന അവശ്യം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.പരസ്യ പ്രതികരണത്തിന് തയ്യാറാകാത്ത സിപിഐ നേതൃത്വം വിവാദത്തില്‍ സിപിഐഎമ്മിന് ഒപ്പമാണ്. മന്ത്രി ഡിജിപിക്ക് പരാതി നല്‍കിയതിനെ സിപിഐ സ്വാഗതം ചെയ്യുന്നു.

Leave a comment

Your email address will not be published. Required fields are marked *