പാട്ടും പാടി വന്ന രമ്യക്ക് താളം തെറ്റി ; എല്‍ഡിഎഫിന്റെ മാനംകാത്ത് രാധാകൃഷ്ണന്‍
ആലത്തൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സിപിഎമ്മിന് ആശ്വാസമേകി ആലത്തൂര്‍ നിയോജക മണ്ഡലം.ആലത്തൂരിലെ സിറ്റിംഗ് എംപിയായ രമ്യാ ഹരിദാസനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ വിജയം ഉറപ്പിച്ചു. കഴിഞ്ഞ തവണ പാട്ടുംപാടി രമ്യ നേടിയ സീറ്റാണ് ഇത്തവണ രാധാകൃഷ്ണനൊപ്പം നിന്നത്.20143 വോട്ടുകള്‍ക്കാണ് രാധാകൃഷ്ണന്റെ വിജയം.
Also Read ; വോട്ടില്‍ ഭൂരിപക്ഷവുമായി നോട്ട ; ഇന്‍ഡോറില്‍ ജനങ്ങളുടെ മധുര പ്രതികാരം
2019 ല്‍ 533815 വോട്ട് നേടിയാണ് കോണ്‍ഗ്രസ് നേതാവ് രമ്യാ ഹരിദാസ് വിജയിച്ചത്.സിപിഎം സ്ഥാനാര്‍ത്ഥി പി കെ ബിജു അന്ന് 374847 വോട്ടുകളാണ് നേടിയത്.158968 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യാ ഹരിദാസ് ജയിച്ചത്. 2014 ല്‍ സിപിഎമ്മിനൊപ്പം നിന്ന ആലത്തൂര്‍ മണ്ഡലം 2019 ല്‍ കോണ്‍ഗ്രസിനൊപ്പം നിന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നിലവിലെ ദേവസ്വം മന്ത്രിയും സിപിഐഎം കേന്ദ്രക്കമ്മറ്റിയംഗവുമായ രാധാകൃഷ്ണന്‍ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.
നാല് തവണ നിയസഭ അംഗം.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. 2008ല്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗമായി. 2018ല്‍ കേന്ദ്രക്കമ്മിറ്റിയംഗവും. 1991ല്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാണ് പാര്‍ലമെന്ററി ജീവിതത്തിന് തുടക്കമിട്ടത്.
1996ലാണ് ആദ്യമായി ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2001, 2006, 2011, 2021ലും വിജയിച്ചു. 1996ല്‍ ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്ണന്‍ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി -വര്‍ഗ ക്ഷേമമന്ത്രിയായി. 2001ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006 ല്‍ നിയമസഭാ സ്പീക്കറുമായി.