മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബിജെപി വോട്ട് ഇരട്ടിയായി ; സിപിഎമ്മിന് ഈഴവ വോട്ടര്‍മാര്‍ 10 ശതമാനം കുറഞ്ഞു
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയിലെല്ലാം നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക സീറ്റുകളിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍, ബിജെപി വോട്ട് വിഹിതം ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read ; തൃശ്ശൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി
കാസര്‍കോട്, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സിപിഎമ്മിന് വോട്ട് കുറവായിരുന്നു. സിപിഎം ശക്തികേന്ദ്രങ്ങളായ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി എന്നിവിടങ്ങളിലാണ് സിപിഎമ്മിന് വോട്ട് കുറഞ്ഞത്. ഇവിടങ്ങളില്‍ ബിജെപി വോട്ടുകളില്‍ വര്‍ധനയുണ്ടായി.
Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ ബൂത്തില്‍ ബിജെപിയുടെ വോട്ടുകള്‍ ഇരട്ടിയായി. 2019 ല്‍ 8538 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 16,711 ആയി ഉയര്‍ന്നു. 8173 വോട്ടുകളാണ് എന്‍ഡിഎയ്ക്ക് കൂടിയത്. വടകര മണ്ഡലത്തില്‍ തലശ്ശേരിയിലും കുത്തുപറമ്പിലും സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടു കുറഞ്ഞു. പാലക്കാട്, മലമ്പുഴ, ഷൊര്‍ണൂര്‍ തുടങ്ങിയ ശക്തികേന്ദ്രങ്ങളിലും പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറവാണ് ലഭിച്ചത്.
ഇടതു പാര്‍ട്ടികളുടെ ഹൃദയഭൂമിയായ ആലപ്പുഴയില്‍ ചേര്‍ത്തലയിലും അമ്പലപ്പുഴയിലും വോട്ട് അടിത്തറയില്‍ വന്‍ കുറവാണുണ്ടായത്. കോട്ടയം മണ്ഡലത്തില്‍ ഏറ്റുമാനൂരിലും വൈക്കത്തും ഇടത് വോട്ടുകള്‍ ചോര്‍ന്നുവെന്ന് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാണെന്നും നേതാക്കളുടെ ന്യൂനപക്ഷ പ്രീണനവും അഹങ്കാരവുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്തുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനും പലയിടത്തും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നതിനും പ്രധാന ഘടകമായതെന്നും മുന്‍ സിപിഎം നേതാവ് അഭിപ്രായപ്പെട്ടു.
പ്രതിബദ്ധത പുലര്‍ത്തിയിരുന്ന ഈഴവ വോട്ടര്‍മാരില്‍ 10 ശതമാനത്തോളം സിപിഎമ്മിന് നഷ്ടമായതായി തന്റെ പഠനങ്ങള്‍ തെളിയിക്കുന്നുവെന്ന് പൊളിറ്റിക്കല്‍ അനലിസ്റ്റും കേരള സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസറുമായ കെ എം സജാദ് ഇബ്രാഹിം പറഞ്ഞു.കോണ്‍ഗ്രസിന് പ്രതിബദ്ധതയുള്ള വോട്ടര്‍മാരെ നേരത്തെ തന്നെ നഷ്ടപ്പെട്ടു, ഇപ്പോള്‍ സിപിഎമ്മിന് അവരുടെ പ്രതിബദ്ധതയുള്ള വോട്ടര്‍മാരെ നഷ്ടമാകുകയാണ്. അതേസമയം ബിജെപി വോട്ടുവിഹിതം ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണ്. സംസ്ഥാനത്ത് മത്സരം ത്രികോണ പോരാട്ടത്തിന് വഴിമാറിയെന്നും സജാദ് ഇബ്രാഹിം പറയുന്നു.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































