കെ.എസ്.ആര്‍.ടി.സി ബസിടിച്ച് തൃശ്ശൂര്‍ ശക്തന്‍നഗറിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമ തകര്‍ന്നു
തൃശ്ശൂര്‍: ശക്തന്‍നഗറിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമ കെ.എസ്. ആര്‍.ടി.സി വോള്‍വോ ബസ് ഇടിച്ച് മറിഞ്ഞ് വീണു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ലോഫ്ളോര്‍ ബസ് ആണ് പ്രതിമയ്ക്കുമേല്‍ ഇടിച്ചുകയറിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
വളരെക്കാലമായുള്ള ആവശ്യങ്ങള്‍ക്കൊടുവില്‍ 2020-ല്‍ ആണ് പ്രതിമ സ്ഥാപിച്ചത്. അടിയന്തരമായി പ്രതിമ പുനഃസ്ഥാപിക്കുമെന്ന് മേയര്‍ എം.കെ വര്‍ഗീസ് അറിയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം