ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ കുറ്റക്കാരന്‍; അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ 25 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ അനധികൃത തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റക്കാരനാണെന്ന് വിധിച്ച് കോടതി. തോക്ക് വാങ്ങുമ്പോള്‍ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കള്ളം പറഞ്ഞതിനും ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഹണ്ടര്‍ ബൈഡന് ആദ്യ കേസില്‍ 10 വര്‍ഷവും രണ്ടാമത്തെ കേസില്‍ അഞ്ച് വര്‍ഷവും മൂന്നാമത്തെ കേസില്‍ 10 വര്‍ഷവും തടവ് അനുഭവിക്കേണ്ടിവരും.
Also Read ; മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു
ജുഡീഷ്യല്‍ കോടതിയുടെ വിധിയെ ബഹുമാനിക്കുമെന്നും അതേ സമയം അപ്പീല്‍ നല്‍കുമെന്നും വിധി പുറത്ത് വന്നതിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. തിങ്കളാഴ്ചയാണ് ഹണ്ടര്‍ ബൈഡന്‍ കേസില്‍ 12 അംഗ ജൂറി വാദം കേട്ടു തുടങ്ങിയത്. ചൊവ്വാഴ്ച ഡെലവെയറിലെ വില്‍മിംഗ്ടണിലെ ഫെഡറല്‍ കോടതി ഹണ്ടര്‍ ബൈഡന് ശിക്ഷ വിധിക്കുകയായിരുന്നു.
നവംബര്‍ 5 ന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ശിക്ഷ നടപ്പാക്കിലാക്കാനാണ് ശ്രമമെന്ന് വിധി പ്രസ്താവിച്ച ബെഞ്ച് അറിയിച്ചിരുന്നു.
എങ്കിലും ശിക്ഷാ നടപടിയിലേക്ക് എന്നാണ് കടക്കുക എന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമായിട്ടില്ല. ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ മകനോ മകളോ ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായിട്ടാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം