മദ്യനയം ; എക്‌സൈസ് മന്ത്രിയും ബാറുടമകളുമായുള്ള ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ എക്‌സൈസ് മന്ത്രിയുമായുള്ള ബാറുടമകളുടെ ചര്‍ച്ച ഇന്ന് നടക്കും.വിവിധ സംഘടനാ പ്രതിനിധികള്‍ ഇന്ന് മന്ത്രിയെ കാണും. ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും മദ്യനയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുക.
Also Read ; മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു
അതിനിടെ പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ ആദ്യദിവസത്തില്‍ മദ്യനയ വിവാദത്തില്‍ സഭ സ്തംഭിച്ചിരുന്നു. മദ്യനയത്തില്‍ എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എക്സൈസ് വകുപ്പ് നോക്കുകുത്തിയായെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. ഏറ്റവും അപകടകരമായ രീതിയില്‍ അതാണ് ഈ കേസില്‍ നടന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പിണറായി വിജയനല്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ബാര്‍ കോഴയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ബാര്‍കോഴയില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിലൊന്ന്. ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആരോപിച്ചു. ഗൂഢാലോചനയ്ക്ക് പിന്നാലെയാണ് പണപ്പിരിവ് നടന്നത്. ഇപ്പോള്‍ കാലം മുഖത്ത് നോക്കി കണക്ക് ചോദിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.