January 22, 2025
#kerala #Top Four

കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി സുരേഷ് ഗോപി ; ഗുരുത്വം നിര്‍വഹിക്കാനാണ് എത്തിയത് ഇതില്‍ രാഷ്ട്രീയമാനം കാണരുത്

തൃശ്ശൂര്‍: തൃശൂരിലെ കെ കരുണാകരന്റെ സ്മൃതികൂടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.ഗുരുത്വം നിര്‍വഹിക്കാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലും ഉണ്ടായിരുന്നു. തന്റെ തലമുറയിലെ ധീരനായ ഒരു ഭരണകര്‍ത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ്. ഈ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമാനം കാണരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Also Read ; തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം

ശാരദ ടീച്ചര്‍ തനിക്ക് അമ്മയാണെങ്കില്‍ അതിന് മുന്നേ തന്റെ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മ. ആ സ്‌നേഹം നിര്‍വ്വഹിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് വൈകുന്നേരം ചര്‍ച്ചയ്ക്ക് വിഷയമായി എടുത്ത് കച്ചവടമാക്കണമെങ്കില്‍ എടുത്തോളൂവെന്നും തന്നെ അതിന്റെ മെറ്റീരിയല്‍ ആക്കരുതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

2019ല്‍ സ്ഥാനാര്‍ത്ഥിയായി വരുന്ന സമയത്ത് പത്മജയോട് സ്മൃതി മണ്ഡപത്തില്‍ വരണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.’എന്നാല്‍ വ്യക്തമായ രാഷ്ട്രീയബോധവും ഉത്തരവാദിത്തബോധവും ഉണ്ടായത് കൊണ്ട് അന്ന് അവര്‍ അത് നിഷേധിച്ചു. പാടില്ല സുരേഷ്, തെറ്റല്ലെ എന്റെ പാര്‍ട്ടിക്കാരോട് ഞാന്‍ എന്ത് പറയും അങ്ങിനെ ഒരു ഉത്തരവാദിത്തം കൂടിയുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ മാനിച്ചു. ഇത്രയും കാലം മാനിച്ചു. എന്റെ രാഷ്ട്രീയമല്ലാത്ത പശ്ചാത്തലത്തില്‍ ഗുരുത്വം കൈമോശം വരാന്‍ പാടില്ല. അത് ദൈവനിന്ദയാകുമെന്ന് വിചാരിച്ചത് കൊണ്ട് ആ കപാസിറ്റിയിലാണ് എത്തിയിരിക്കുന്നത്.’ പത്മജയ്‌ക്കോ മുരളിയ്‌ക്കോ ഇത് തടയാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *