റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി ; വൈകിയത് ഏഴ് ട്രെയിനുകള്‍, സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: വടകരയ്ക്കും മാഹിക്കും ഇടയില്‍ പൂവാടന്‍ ഗേറ്റിനു സമീപം റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി. വെള്ളിയാഴ്ച ആറ് മണിയോടെ റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് വടകരയ്ക്കും മാഹിക്കും ഇടയില്‍ സിഗ്‌നല്‍സംവിധാനം പ്രവര്‍ത്തനരഹിതമായി. ഇതേതുടര്‍ന്ന് ഏഴ് ട്രെയിനുകളാണ് വൈകിയത്. സംഭവത്തില്‍ സംശയം തോന്നിയ അതിഥിത്തൊഴിലാളികളായ രണ്ട് പേരെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു.
Also Read ; ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം
സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവാടന്‍ ഗേറ്റിലെ കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് കേബിള്‍ നഷ്ടപ്പെട്ടതായും ആര്‍പിഎഫ് പറഞ്ഞു. സാധാരണ ഭൂമിക്ക് അടിയിലാണ് കേബിള്‍ ഉണ്ടാവുക. ഇവിടെ അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ കേബിള്‍ പുറത്താണുള്ളത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
റെയില്‍വെയുടെ സിഗ്‌നല്‍വിഭാഗം സ്ഥലത്തെത്തി പത്തു മണിയോടെ കേബിള്‍ യോജിപ്പിച്ച് സിഗ്‌നല്‍ സംവിധാനം പൂര്‍വസ്ഥിതിയിലാക്കി. കേബിള്‍ മുറിഞ്ഞതോടെ ട്രെയിനുകള്‍ക്ക് മുന്നോട്ടുപോകാനുള്ള സിഗ്‌നല്‍ കിട്ടിയില്ല. ഇതോടെ വണ്ടികള്‍ നിര്‍ത്തിയിട്ടു. വടകര സ്റ്റേഷന്‍ മാസ്റ്ററില്‍ നിന്ന് ലോക്കോ പൈലറ്റുമാര്‍ക്ക് മെമ്മോ എത്തിച്ചാണ് യാത്ര തുടര്‍ന്നത്.