September 7, 2024
#Career #kerala #Top News

കേരള മൃഗ സംരക്ഷണ വകുപ്പില്‍ ജോലി നേടാം

കേരള സര്‍ക്കാരിന്റെ കീഴില്‍ മൃഗ സംരക്ഷണ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള മൃഗ സംരക്ഷണ വകുപ്പ് ഇപ്പോള്‍ Livestock Inspector Gr. II / Poultry Assistant/ Milk Recorder / Store Keeper / Enumerator തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. VHSE യോഗ്യത ഉള്ളവര്‍ക്ക് ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്ര. II / പൗള്‍ട്രി അസിസ്റ്റന്റ്/ മില്‍ക്ക് റെക്കോര്‍ഡര്‍ / സ്റ്റോര്‍ കീപ്പര്‍ / എന്‍യുമറേറ്റര്‍ പോസ്റ്റുകളിലായി മൊത്തം 2 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://www.keralapsc.gov.in/ ഇല്‍ 2024 ജൂണ്‍ 15 മുതല്‍ 2024 ജൂലൈ 17 വരെ അപേക്ഷിക്കാം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *