#kerala #Top Four

ഒടിടി സിനിമാ കച്ചവടത്തട്ടിപ്പ് ; ആവശ്യപ്പെട്ടത് ഒടിടി വില്‍പനയുടെ 25 ശതമാനം

കൊച്ചി : ഒടിടി പ്ലാറ്റ്‌ഫോമിലൂടെയുള്ള സിനിമാ കച്ചവടത്തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യാജരേഖകളടക്കം കാണിച്ചാണ് സംഘം നിര്‍മാതാക്കളില്‍ നിന്നും പണം വാങ്ങുന്നത്. മലയാളത്തിലെ ഒരു മുന്‍നിര നിര്‍മാതാവും നടനും ഇവരുടെ വലയില്‍ വീണതായാണ് പുറത്ത് വരുന്ന വിവരം.

Also Read ; വിവാഹത്തില്‍ നിന്ന് പിന്‍മാറി; മലപ്പുറത്ത് യുവതിയുടെ വീടിനു നേരെ വെടിയുതിര്‍ത്ത് യുവാവ്

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ താവളമാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നത്. സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിലൂടെ വിറ്റുതരാമെന്നും ഇതിന് മുംബൈയിലും ഡല്‍ഹിയിലുമുള്ള ഇടനിലക്കാര്‍ക്ക് പണം നല്‍കണമെന്നുമാണ് ആദ്യം ആവശ്യപ്പെടുക. പിന്നീട് ഡല്‍ഹിയില്‍ നിന്നാണെന്നു പറഞ്ഞ് വീഡിയോകോള്‍ വിളിച്ച് ചില രേഖകള്‍ കാണിക്കും. ഒടിടിയില്‍ വില്‍ക്കുന്നതിനുള്ള കരാര്‍ തയ്യാറായിട്ടുണ്ടെന്നും ഇടനിലക്കാര്‍ക്ക് 15 ലക്ഷത്തോളം രൂപ നല്‍കണമെന്നും നിര്‍മ്മാതാക്കളോട് പറയും. നിര്‍മാതാക്കളുടെ വലുപ്പമനുസരിച്ച് ആദ്യ ഗഡുവായി രണ്ട് ലക്ഷം മുതലുള്ള തുകയാണ് ആദ്യം വാങ്ങുക.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കൂടാതെ കേന്ദ്രസര്‍ക്കാരില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടിയുടെ നേതാവാണെന്നും ഉന്നതരുമായി ബന്ധമുണ്ടെന്നുമാണ് തട്ടിപ്പുസംഘത്തിന്റെ തലവന്‍ നിര്‍മ്മാതാക്കളോട് പറഞ്ഞിട്ടുള്ളത്. പോരാത്തതിന് തെളിവിനായി ഫോട്ടോകളും കാണിക്കും.

സിനിമ ഒടിടിയില്‍ വില്‍ക്കുമ്പോള്‍ കിട്ടുന്ന തുകയുടെ 25 ശതമാനമാണ് കമ്മീഷനായി ആവശ്യപ്പെടാറുള്ളത്. 15 ശതമാനം തനിക്കും ബാക്കി ഒടിടി പ്ലാറ്റ്‌ഫോമിലെ ഇടനിലക്കാര്‍ക്കുമെന്നാണ് തട്ടിപ്പുക്കാരുടെ വിശദീകരണം. എന്നാല്‍ പണം കൈപ്പറ്റിയതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചത്.തുടര്‍ന്ന് അസോസിയേഷന്‍ ജിയോ സിനിമയെ ബന്ധപ്പെട്ടപ്പോഴാണ് അവര്‍ക്ക് അത്തരത്തില്‍ ഇടനിലക്കാരില്ലെന്ന് ഉറപ്പുവരുത്തിയത്.

Leave a comment

Your email address will not be published. Required fields are marked *