നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് അന്തരിച്ചു

കൊച്ചി : നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് ( 37) അന്തരിച്ചു.ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്ന റാഷി വ്യാഴായ്ച്ച രാവിലെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് പടമുകള്‍ പള്ളിയില്‍ വച്ചാണ് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്.
സാപ്പി എന്ന് വിളിപ്പേരുള്ള റാഷിദിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സിദ്ദിഖും ഷഹീനും സമൂഹമാധ്യങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഭിന്നശേഷിക്കാരനായ റാഷിനെ പരിചരിക്കാന്‍ താരത്തിന്റെ കുടുംബം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..