നഗ്നചിത്രങ്ങള്‍ പകര്‍ത്തി, മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷന്‍ തിരുവനന്തപുരം പരിശീലകന്‍ മനുവിനെതിരെ പീഡന പരാതി. മനു നഗ്ന ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തിയാണ് മനു പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയിരുന്നത്. ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവാണ് ഇപ്പോള്‍ മനുവിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. മനു പെണ്‍കുട്ടിയെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിതാവ് വെളിപ്പെടുത്തി. ക്രൂരമായ പീഡനത്തിനിടയില്‍ കുട്ടി നിലവിളിച്ചപ്പോള്‍ ബലമായി പിടിച്ചുനിര്‍ത്തി ഉപദ്രവിച്ചെന്നും പിതാവ് പറഞ്ഞു. കൂടാതെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നതും ഇയാളുടെ പതിവായിരുന്നു. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി ഹോട്ടലില്‍ വെച്ചും ഇയാള്‍ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കി.
മനു പെണ്‍കുട്ടിയുടെ നഗ്ന ചിത്രമെടുത്തുവെന്നും ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിതാവ് ആരോപിച്ചു. ക്രിക്കറ്റ് സെലക്ഷനായി ബോഡി ഷെയ്പ്പ് അറിയാനായി ബിസിസിഐയ്ക്കും കെസ്എയ്ക്കും അയച്ചുകൊടുക്കാനാണെന്ന് പറഞ്ഞ് ഇയാള്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങളും അര്‍ധ നഗ്ന ചിത്രങ്ങളും എടുക്കുന്നത് പതിവായിരുന്നു. ഈ ചിത്രങ്ങള്‍ സ്വന്തം മൊബൈലിലാണ് ഇയാള്‍ സൂക്ഷിച്ചിരുന്നത്.രണ്ട് മൊബൈലുകളാണ് മനുവിന്റെ കൈവശമുണ്ടായിരുന്നത്. ഇത് രണ്ടും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ആറ് പെണ്‍കുട്ടികളാണ് നിലവില്‍ മനുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.പോക്‌സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.പത്ത് വര്‍ഷത്തോളമായി പ്രതി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ്. ഒന്നര വര്‍ഷം മുമ്പ് ഇയാള്‍ക്കെതിരെ പീഡന പരാതി ഉയരുകയും ഇയാള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി മൊഴിമാറ്റി പറഞ്ഞതിനെ തുടര്‍ന്ന് കേസില്‍ മനു കുറ്റവിമുക്തനായിരുന്നു. ഈ സംഭവത്തിന് ശേഷവും പ്രതി ഇവിടെ തന്നെ ജോലിക്ക് തിരികെ കയറിയിരുന്നു. മൂന്നാഴ്ച മുമ്പ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പിങ്ക് ക്രക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് മനുവിനെതിരെ പുതിയ പരാതി വന്നത്.