നീറ്റ് പരീക്ഷാ ക്രമക്കേട് ; 26 ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട 26 ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.പരീക്ഷ റദ്ദാക്കുക, ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ വിശദമായ അന്വേഷണം നടത്തുക, പുനഃപരീക്ഷ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
Also Read ; ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്
അതേസമയം പുനഃപരീക്ഷ വേണ്ട എന്ന് ആവശ്യപ്പെട്ടും ഹര്‍ജികള്‍ വന്നിട്ടുണ്ട്. കൗണ്‍സിലിങ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരില്‍ ചിലര്‍ ഉന്നയിച്ചിരുന്നെങ്കിലും ഇതിന് അവധിക്കാല ബെഞ്ച് തയ്യാറായിരുന്നില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതിനിടെ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുന്നോടിയായി സോളിസിറ്റര്‍ ജനറല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യം ചര്‍ച്ചയില്‍ ഉണ്ടായതായാണ് സൂചന. ചില സംസ്ഥാനങ്ങളില്‍ മാത്രം നടന്ന ചോദ്യപ്പേപ്പര്‍ ചോര്‍ച്ച പരീക്ഷയെ മൊത്തമായി ബാധിച്ചിട്ടില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ കൗണ്‍സിലിങ് ഈ മാസം ഇരുപതിന് ശേഷമേ ഉണ്ടാകുകയുള്ളൂ എന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ഇന്ന് ഹര്‍ജികള്‍ പരിഗണിച്ച് കോടതി പുറപ്പെടുവിക്കുന്ന വിധിന്യായം കൗണ്‍സിലിങ് സംബന്ധിച്ച തീരുമാനത്തില്‍ നിര്‍ണായകമാകും.