പനിച്ച് വിറച്ച് കേരളം; ഇന്നലെ മരിച്ചത് ആറു പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം കൂടുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം പനിബാധിച്ച് ആറു പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ഇന്നലെ മാത്രം 13,756 പേര്‍ ചികിത്സ തേടി. സാധാരണ പനിക്കു പുറമെ സംസ്ഥാനത്ത് ഡങ്കി പനിയും പടരുകയാണ്.
Also Read ; തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം
പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ പനി ബാധിതരാല്‍ നിറഞ്ഞിരിക്കുകയാണ്. ജനറല്‍, സ്പെഷ്യല്‍ വാര്‍ഡുകളില്‍ പനി ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്.
ഇന്നലെ മാത്രം ഡെങ്കി സ്ഥിരീകരിച്ചത് 225 പേര്‍ക്കാണ്. സംസ്ഥാനത്ത് എറ്റവും കൂടുതല്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് കളമശ്ശേരിയിലാണ്. ഇതിനു പുറമെ വെസ്റ്റ് നൈല്‍ പനി, എലിപ്പനി, എച്ച്1 എന്‍1, മഞ്ഞപ്പിത്തം എന്നിവയും പടരുന്നുണ്ട്. കോഴിക്കോടിന് പുറമെ ആലപ്പുഴയിലും കഴിഞ്ഞ ദിവസം വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
- എലിപ്പനി രോഗ ലക്ഷണങ്ങള്‍
പനി, നടുവേദന, കാലിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ നിറം
- എച്ച്1 എന്‍1 രോഗ ലക്ഷണങ്ങള്‍
ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയില്‍, ഛര്‍ദ്ദി, വയറിളക്കം
- ഡെങ്കിപ്പനി രോഗ ലക്ഷണങ്ങള്‍
കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളില്‍ വേദന.