January 22, 2025
#kerala #Top News

മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാരിന് വന്‍ വീഴ്‌ച്ചെയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍

തിരുവനന്തപുരം: മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. വനം, വനേതര ഭൂമി വേര്‍തിരിക്കുന്നതിലും മൃഗങ്ങള്‍ക്ക് വെള്ളവും ആഹാരവും ഉള്‍ക്കാട്ടില്‍ ഉറപ്പുവരുത്തുന്നതിലും വനം വകുപ്പ് പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനാലാണ് വന്യജീവികള്‍ നാട്ടിലിറങ്ങുന്നതെന്നും വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Also Read ; എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കനാലില്‍ തള്ളി; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍

വയനാട്ടില്‍ 1950ല്‍ 1811.35 സ്‌ക്വയര്‍ കിലോമീറ്റര്‍ വനം ഉണ്ടായിരുന്നു. ഇവ 2021ല്‍ 863.86 സ്‌ക്വയര്‍ കിലോമീറ്റര്‍ ആയി കുറഞ്ഞു. തോട്ടങ്ങള്‍ക്കും കൃഷികള്‍ക്കുമായി വനഭൂമി ഏറ്റെടുത്തതോടെയാണ് വന്‍തോതില്‍ വിസ്തൃതി കുറഞ്ഞത്. ഈ കയ്യേറ്റം തടയാതിരുന്നത് മൂലം വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ ഇല്ലാതാകുകയും മനുഷ്യരും വന്യ മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനും കാരണമാകുകയും ചെയ്തു.

സംസ്ഥാനത്തെ വന്യജീവി ആക്രമണത്തില്‍ 2017 മുതല്‍ 2021 വരെ 29798 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .അതില്‍ 445 പേരുടെ ജീവന്‍ നഷ്ടമായി. വയനാട്ടില്‍ മാത്രം ഇത് 6161 കേസുകളാണ്. ആനത്താരകളുടെ നിര്‍മ്മാണം മന്ദഗതിയിലായതാണ് ഇതിന് കാരണം. ഒമ്പത് ആനത്താരകളില്‍ പൂര്‍ത്തിയായത് തിരുനെല്ലി-കുദ്രകോട്ട് ആനത്താര പ്രവൃത്തി മാത്രമാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *